Saturday, April 27, 2024
BusinesskeralaNews

കൊച്ചി ഇന്നു മുതല്‍ 5ജി

കൊച്ചി ഇന്നു മുതല്‍ 5ജി. റിലയന്‍സ് ജിയോയുടെ 5ജി സേവനമായ ‘ജിയോ ട്രൂ 5ജി’ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഇതോടെ കൊച്ചിയും ഗുരുവായൂര്‍ ക്ഷേത്ര പരിസരവും ഇന്നു മുതല്‍ 5ജി ആകും.കേരളത്തില്‍ ആദ്യമായി 5ജി സേവനങ്ങള്‍ ഔദ്യോഗികമായി ആരംഭിക്കുന്നത് ജിയോ ആണ്. ജനുവരിയില്‍ കോഴിക്കോട്, മലപ്പുറം, തൃശൂര്‍ നഗരങ്ങള്‍ കൂടി 5ജിയാകും.എയര്‍ടെല്‍ 5ജി കൊച്ചിയില്‍ പലയിടങ്ങളിലും ലഭ്യമാണെങ്കിലും ഔദ്യോഗികമായി ആരംഭിച്ചിട്ടില്ല. ജിയോയുടെ 5ജി ശൃംഖല അടുത്ത വര്‍ഷം ഡിസംബറോടെ രാജ്യമെമ്പാടും വ്യാപിപ്പിക്കാനാണ് പദ്ധതി.