ചില്ലിക്കാശുമില്ല………. മാപ്പ് പറയില്ല ; സ്വപ്ന സുരേഷ്

എറണാകുളം : ചില്ലിക്കാശ് പോലും നഷ്ടപരിഹാരം നല്‍കില്ലെന്നും മാപ്പ് പറയില്ലെന്നുമാണ് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്.
മാനനഷ്ടക്കേസില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നല്‍കിയ വക്കീല്‍ നോട്ടീസിന് മറുപടിയിലാണ് സ്വപ്ന തുറന്നടിച്ചത് . മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് എന്ത് നിയമനടപടികളും നേരിടാന്‍ തയ്യാറാണ്. ഫേസ്ബുക്ക് ലൈവില്‍ എല്ലാ വിവരങ്ങളും വളരെ വ്യക്തമായി മലയാളത്തില്‍ തന്നെ പറയുന്നുണ്ട്. പറഞ്ഞ കാര്യങ്ങള്‍ വീണ്ടും കേള്‍ക്കണം. വിജയ് പിള്ള പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് വെളിപ്പെടുത്തിയത്. എംവി ഗോവിന്ദനാണ് വിജയ് പിള്ളയെ അയച്ചതെന്ന് ഒരിടത്തും പറയുന്നില്ല. വിജയ് പിള്ള വഴി എംവി ഗോവിന്ദന്‍ ബന്ധപ്പെട്ടുവെന്നും പറയുന്നില്ല. വാഗ്ദാനങ്ങള്‍ നിരസിച്ചാല്‍ പ്രത്യഘാതം നേരിടേണ്ടി വരുമെന്ന് ഗോവിന്ദന്‍ പറഞ്ഞുവെന്ന് വിജയ് പിള്ള പറഞ്ഞതായാണ് ആരോപണം ഉന്നയിച്ചിരിക്കുന്നതെന്ന് വ്യക്തമായി മനസിലാക്കാതൈയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. എംവി ഗോവിന്ദന്റെ ദൂതനായാണ് വിജയ് പിള്ള വന്നതെന്ന് എവിടെയും പറയുന്നില്ല.വിജയ് പിള്ളയുമായി ഗോവിന്ദനോ കുടുംബത്തിനോ ബന്ധമുണ്ടെന്നും പറഞ്ഞിട്ടില്ല. ഒരു കോടി രൂപയുടെ പത്ത് ശതമാനം കോടതി ഫീസായി അടച്ച് കേസ് ഫയല്‍ ചെയ്യുന്നതിനായി കാത്തിരിക്കുകയാണ് സമൂഹമാദ്ധ്യമത്തിലൂടെ സ്വപ്ന വ്യക്തമാക്കി. സ്വപ്നയുടെ അഭിഭാഷകന്‍ ആര്‍.കൃഷ്ണരാജ് ആണ് വിശദമായ മറുപടിക്കത്ത് തയ്യാറാക്കിയത്. ഫേസ്ബുക്ക് വഴിയാണ് സ്വപ്ന കത്ത് പുറത്തുവിട്ടത്.