Sunday, May 5, 2024
keralaNewspolitics

സ്വപ്നയുടെ നിയമനം അറിഞ്ഞില്ല  ;മുഖ്യമന്ത്രി…

സ്‌പേയ്‌സ് പാര്‍ക്കില്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ നിയമിച്ചത് താന്‍ അറിഞ്ഞില്ലെന്നും വിവാദമുണ്ടായപ്പോഴാണ് അറിഞ്ഞതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ (ഇഡി) കുറ്റപത്രത്തിലെ പരാമര്‍ശങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

‘വിവരങ്ങള്‍ പുറത്തുവന്നശേഷമാണ് ഞാന്‍ അറിയുന്നത്. അത്തരം നിയമനത്തിനു മുഖ്യമന്ത്രിയുടെ അനുമതി ആവശ്യമില്ല. വിവാദത്തിനുശേഷമാണ് ഞാന്‍ അറിഞ്ഞതെന്നു നേരത്തെ വ്യക്തമാക്കിയതാണ്’ മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയെ അറിയാമെന്ന സ്വപ്നയുടെ മൊഴി സംബന്ധിച്ച ചോദ്യത്തിനു, മൊഴി വ്യക്തമാണെന്നും തന്നെ അറിയുമെന്നു ഉറപ്പിച്ച് പറയുകയല്ല സ്വപ്ന ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.