Wednesday, May 15, 2024
HealthkeralaNews

9 മണിക്കൂര്‍ ത്വക്കിന്റെ പ്രതലത്തില്‍ കോവിഡ് രോഗാണു നിലനില്‍ക്കും ; മുഖ്യമന്ത്രി.

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. 10 ശതമാനം പേര്‍ ഇപ്പോഴും മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നുണ്ട്.മാസ്‌ക് ധരിക്കുക എന്നത് ഏറ്റവും പ്രാധാന്യം ഉള്ള ഒന്നാണ്. രോഗവ്യാപനം തടയാന്‍ ഇതേറ്റവും ഫലപ്രദമായ മാര്‍ഗമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മാസ്‌ക് ധരിക്കുന്നവരില്‍ രോഗം ബാധിച്ചാല്‍ തന്നെ അതിന്റെ തീവ്രത കുറവാണ്. പഠനങ്ങള്‍ അത് വ്യക്തമാക്കുന്നു. അതുകൊണ്ട് പൊതുസ്ഥലത്ത് ഇറങ്ങുമ്പോള്‍ എല്ലാവരും മാസ്‌ക് ധരിക്കണം. തിരുവനന്തപുരത്ത് സ്ത്രീകളിലാണ് കൂടുതല്‍ രോഗബാധ ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.‘കോവിഡ് വന്നു പോയവരില്‍ 30 ശതമാനം പേരിലും രോഗലക്ഷണങ്ങള്‍ നില്‍ക്കുന്നുണ്ട്. അതില്‍ 10 ശതമാനം പേര്‍ക്ക് ഗുരുതര രോഗലക്ഷണങ്ങള്‍ പ്രകടമാണ്. കുട്ടികളില്‍ താരതമ്യേന രോഗത്തിന്റെ തീവ്രത കുറവാണ്. കോവിഡ് വന്നുപോകട്ടെ എന്ന മനോഭാവം കാരണം ഒരുപാട് ആളുകളില്‍ ദീര്‍ഘമായ ആരോഗ്യപ്രശ്‌നത്തിന് കാരണമാകുന്നു. തുടക്കത്തില്‍ കാണിച്ച ജാഗ്രത കൂടുതല്‍ കരുത്തോടെ വീണ്ടെടുക്കണം.9 മണിക്കൂര്‍ ത്വക്കിന്റെ പ്രതലത്തില്‍ കോവിഡ് രോഗാണു നിലനില്‍ക്കും. അതുകൊണ്ട് ‘ബ്രേക്ക് ദ ചെയ്ന്‍’ നിര്‍ബന്ധമായും പാലിക്കണം. സന്നദ്ധ സംഘടനകളും, സ്ഥാപനങ്ങളും അതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്. അതിന് കുറവ് വന്നത് ശ്രദ്ധയില്‍പ്പെട്ട് പുനസ്ഥാപിക്കും’. – മുഖ്യമന്ത്രി വ്യക്തമാക്കി.