Monday, May 13, 2024
keralaNews

പത്തനംതിട്ട ജില്ലയില്‍ രണ്ടിടങ്ങളില്‍ ഗുരുതര പ്രളയം സാധ്യത.

പത്തനംതിട്ട ജില്ലയില്‍ രണ്ടിടങ്ങളില്‍ ഗുരുതര പ്രളയത്തിന് സാധ്യതയുള്ളതായി കേന്ദ്ര ജല കമ്മീഷന്‍. കല്ലൂപ്പാറയിലും, തുമ്പമണ്ണിലുമാണ് പ്രളയം ഉണ്ടാകാന്‍ സാദ്ധ്യതയുള്ളത്. ഇരു മേഖലകളിലെയും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ജല കമ്മീഷന്‍ അറിയിച്ചു.നിലവില്‍ ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മണിമല, അച്ചന്‍കോവില്‍ എന്നീ നദികളിലാണ് പ്രളയത്തിന് സാദ്ധ്യതയുള്ളത് .കേരളത്തിലെ നദികളിലെ സാഹചര്യം ജല കമ്മീഷന്‍ വിലയിരുത്തിയിരുന്നു. ഇതിന് ശേഷമാണ് ഇക്കാര്യം അറിയിച്ചത്.കല്ലൂപ്പാറയില്‍ മണിമലയാര്‍ അപകട നിലയ്ക്ക് മുകളിലാണ് ഒഴുകുന്നത് എന്നാണ് ജല കമ്മീഷന്‍ അറിയിക്കുന്നത്. തുമ്പമണ്ണില്‍ അച്ചന്‍കോവിലാര്‍ 0.5 മീറ്ററിന് മുകളിലാണ് ഒഴുകുന്നതെന്നും ജല കമ്മീഷന്‍ അറിയിച്ചു.