Thursday, May 16, 2024
keralaLocal NewsNews

ശബരിമല തീര്‍ത്ഥാടനം ;തുലാമാസ പൂജയ്ക്കുള്ള ക്രമീകരണങ്ങള്‍ അധികൃതര്‍ വിലയിരുത്തി .

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് തുലാമാസ പൂജകള്‍ക്കായുള്ള ക്രമീകരണങ്ങള്‍ സബ് കളക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ നടത്തി.കോവിഡ് പ്രോട്ടോകോളിന്റെ പശ്ചാത്തലത്തില്‍ 144 പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് എരുമേലി പേട്ടതുള്ളല്‍ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. അഞ്ചു പേരടങ്ങുന്ന സംഘം പേട്ടതുള്ളണമെന്നുള്ള നിര്‍ദ്ദേശമാണ് വന്നിരിക്കുന്നത്.പേട്ടതുള്ളി വരുന്ന അയ്യപ്പഭക്തന്മാര്‍ കുളിക്കുന്ന ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തിന്റെ മുന്‍വശത്തുള്ള ഷവര്‍ബാത്തില്‍ ഇത്തവണ കുളിക്കാന്‍ പാടില്ല. പകരം സംവിധാനം ഗ്രൗണ്ടില്‍ ഒരുക്കണം.രാസസിന്ദൂരത്തില്‍ ഉപയോഗം പൂര്‍ണമായും തടയണം. പകരം ജൈവസുന്ദരം ഉപയോഗിക്കണം.ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി അയ്യപ്പഭക്തര്‍ ഉപയോഗിക്കുന്ന ശരക്കോല്‍ വാള്‍,ഗത തുടങ്ങിയവ വില്‍ക്കാന്‍ പാടില്ല.പകരം അയ്യപ്പഭക്തന്മാര്‍ തന്നെ ഇവ കൊണ്ടുവരണം.ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് തുടര്‍ന്നുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനും നടപ്പിലാക്കുന്നതിനുമായി വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് സംയുക്ത പരിശോധന നടത്താനും ധാരണയായി. എന്നാല്‍ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ ശ്രമകരമായിരിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.ഓണ്‍ലൈന്‍ വഴി നടന്ന ചര്‍ച്ചയില്‍ ദേവസ്വം ബോര്‍ഡ്,ഗ്രാമ പഞ്ചായത്ത്,ആരോഗ്യ വകുപ്പ്,പോലീസ്,അടക്കം വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തു.ഈ യോഗത്തിന്റെ ചര്‍ച്ചകള്‍ റിപ്പോര്‍ട്ടാക്കി കളക്ടക്കും,ജനപ്രതിനിധികള്‍ക്കും നല്‍കും.കളക്ടര്‍ ഈ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കും.ശബരിമല തീര്‍ത്ഥാടനം ആരംഭിക്കുന്ന മുറക്ക് തുടര്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കാനാണ് ഇപ്പോഴത്തെ ആലോചന.ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളില്‍ എരുമേലി അടക്കമുള്ള പ്രധാനപ്പെട്ട ഇടത്താവളങ്ങളിലെ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്.