Saturday, May 4, 2024
indiakeralaNews

സിക്കിമില്‍ അപകടത്തില്‍പ്പെട്ട് മരിച്ചവരില്‍ പാലക്കാട് സ്വദേശിയും.

ന്യൂഡല്‍ഹി :വടക്കന്‍ സിക്കിമിലെ സേമയില്‍ കരസേനാ സംഘം സഞ്ചരിച്ച ട്രക്ക് കൊക്കയിലേക്കു വീണ് മലയാളിയടക്കം 16 സൈനികര്‍ മരിച്ചു. പാലക്കാട് മാത്തൂര്‍ ചെങ്ങണിയൂര്‍കാവ് പുത്തന്‍വീട്ടില്‍ സഹദേവന്റെയും വിജയകുമാരിയുടെയും മകന്‍ വൈശാഖ് (27) ആണു മരിച്ചത്. ബംഗാളില്‍ ആര്‍ട്ടിലറി 221 റെജിമെന്റിലെ നായിക് ആണ്. ഭാര്യ: ഗീത. മകന്‍: തന്‍വിക് (ഒരു വയസ്സ്).വടക്കന്‍ സിക്കിമിലെ ചഠെനില്‍നിന്ന് തംഗു താഴ്വരയിലേക്കുള്ള യാത്രയ്ക്കിടെ ഇന്നലെ രാവിലെയായിരുന്നു അപകടം. മരിച്ചവരില്‍ 3 പേര്‍ ഓഫിസര്‍മാരാണ്. 4 പേരെ ഗുരുതര പരുക്കുകളോടെ രക്ഷപ്പെടുത്തി. ഇവരെ ഹെലികോപ്റ്ററില്‍ വടക്കന്‍ ബംഗാളിലെ സേനാ ആശുപത്രിയിലെത്തിച്ചു.