Sunday, May 5, 2024
keralaNewspolitics

വികാരാധീനയായി; ഇനിയും ഇങ്ങനെയുണ്ടായാല്‍ വെറുതെയിരിക്കില്ല: ശോഭ സുരേന്ദ്രന്‍

കൊച്ചി: വ്യാജ വാര്‍ത്ത നല്‍കി പലരും തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും – ഇനിയും ഇങ്ങനെയുണ്ടായാല്‍ വെറുതെയിരിക്കില്ലെന്നും  പിറന്നാള്‍ ദിനത്തില്‍ ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിനിടെ വികാരാധീനയായാണ് ശോഭാ സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനം.

ജില്ലാ നേതൃത്വത്തിന് തന്നെ താല്‍പര്യമില്ലെന്ന തരത്തിലുള്ള വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ഇത്തരം വാര്‍ത്തകള്‍ തന്നെ തകര്‍ക്കാനായാണ് കൊടുക്കുന്നതെന്നും ഇനിയും ഇങ്ങനെയുണ്ടായാല്‍ വെറുതെയിരിക്കില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ആലപ്പുഴയിലെ പ്രചാരണ പരിപാടികളുമായി ബന്ധപ്പെട്ട് നേരത്തെ ബിജെപി യോഗം ചേര്‍ന്നിരുന്നു.

ഇതിന് പിന്നാലെയാണ് ശോഭാ സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനം. മുണ്ട് മുറുക്കി ഉടുത്താണ് ആലപ്പുഴയില്‍ ത്രികോണ മല്‍സരം എന്ന സാഹചര്യം ഉണ്ടാക്കിയത്, വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയണം എന്ന് ഒരു ചാനല്‍ മുതലാളി വിളിച്ചുപറഞ്ഞു,വെള്ളാപ്പള്ളി നടേശനെ താന്‍ പുകഴ്ത്തുന്നത് ചാനല്‍ മുതലാളിയെ അപമാനിക്കാന്‍ ആണെന്ന് പറഞ്ഞു.

താന്‍ മൂന്നാം സ്ഥാനത്തെത്തുമെന്ന് പറയുന്ന ചാനല്‍ സര്‍വേ ആസൂത്രിതമായി ഉണ്ടാക്കിയതാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.