Friday, April 19, 2024
keralaNews

ബാറിലുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു.

പത്തനംതിട്ട : ബാറിലുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. ഇലവുംതിട്ട ചെന്നീര്‍ക്കര നല്ലാനിക്കുന്ന് താന്നിനില്‍ക്കുന്നതില്‍ അജി (46) ആണ് മരിച്ചത്. ഉച്ചയ്ക്കു ബാറിലുണ്ടായ അടിയില്‍ പരുക്കേറ്റ അജിയെ കൂട്ടുകാര്‍ ഓട്ടോയില്‍ വീട്ടിലെത്തിച്ചെങ്കിലും വൈകാതെ സ്ഥിതി മോശമായി. പത്തനംതിട്ട ജനറല്‍ ഹോസ്പിറ്റിലിലേക്കു കൊണ്ടു പോയെങ്കിലും വഴി മധ്യേ മരിച്ചു.