Thursday, April 25, 2024
keralaLocal NewsNews

എരുമേലി സര്‍ക്കാര്‍ ആശുപത്രിയുടെ വികസനം അട്ടിമറിച്ചത് ബ്ലോക്ക് പഞ്ചായത്ത് .

എരുമേലി:ശബരിമല തീർത്ഥാടനത്തിന്റെ പ്രധാന കേന്ദ്രവും –  മലയോര മേഖലയിലെ പാവപ്പെട്ടവരുടെ ആശ്രയവുമായ  എരുമേലി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിന്റെ വികസനം അട്ടിമറിച്ചതിന് പിന്നിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റേയും – ആരോഗ്യ വകുപ്പിൻ്റെയും ഗുരുതരമായ അനാസ്ഥയാണെന്ന് പൊതുപ്രവർത്തകനായ ലൂയിസ് എരുമേലി പറഞ്ഞു.എരുമേലി മീഡിയ സെൻ്ററിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എരുമേലി ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് ഡബ്ല്യു ,പി (c) നം. 35758 / 2019/ T ആയി  14/02/2020 ൽ  ഹൈക്കോടതിയുടെ ഉത്തരവാണ് ഇവർ ലംഘിച്ചിരിക്കുന്നതെന്നും ലൂയിസ് ആരോപിച്ചു. കാർഡിയോളജി, ഓർത്തോപീഡിക് ,ഗൈനക്കോളജി,സർജറി,ഇസിജി, എക്സറേ, ഐസിയു ,വിവിധ ലാബ്,24 മണിക്കൂർ കിടത്തി ചികിത്സ സൗകര്യം എന്നിവ നടപ്പാക്കാനായിരുന്നു രണ്ടംഗ ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവ് ഉണ്ടായത്.ഇത് സംബന്ധിച്ച് ബിജെപി സംസ്ഥാന സമിതിയംഗം വി.സി അജികുമാർ, മുൻ ജില്ല കമ്മറ്റിയംഗം ലൂയിസ് എരുമേലി എന്നിവർ നൽകിയ പൊതു താത്പര്യ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് ഉണ്ടായത്. എന്നാൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഒരു കാര്യം പോലും നടപ്പാക്കാൻ ബന്ധപ്പെട്ടവർക്ക്  കഴിഞ്ഞില്ലെന്നും ലൂയിസ് പറഞ്ഞു.1988 ൽ സംസ്ഥാനത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രമെന്ന  അവാർഡ് ലഭിക്കുകയും, തുടർന്ന് 1995 ൽ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററായി ഉയർത്തി ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ എത്തിയതോടെയാണ് എരുമേലി ആശുപത്രിയുടെ “ശനിദശ ” തുടങ്ങിയതെന്നും ലൂയിസ് പറഞ്ഞു. നബാർഡ്, ബി എസ് എൻ എൽ , എൻ ആർ എച്ച് എം, കേന്ദ്ര – സംസ്ഥാന സർക്കാരുടെ കോടിക്കണക്കിന് രൂപ ഈ ആശുപത്രിയിൽ ചിലവഴിച്ചിട്ടും കിടത്തി ചികിത്സയോ – ഹൈക്കോടതി പറഞ്ഞ സൗകര്യങ്ങളോ നടപ്പാക്കാൻ കഴിഞ്ഞില്ലെന്നും ലൂയിസ് പറഞ്ഞു. എരുമേലി ആശുപത്രിയുടെ നിയന്ത്രണം വഹിക്കുന്ന കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്   നാട്ടുകാരോടും – ശബരിമല തീർത്ഥാടകരോടും കാണിക്കുന്ന അവഗണനയും വെല്ലുവിളിയുമാണ് ഇതെന്നും , സത്യപ്രതിജ്ഞ ലംഘനമാണെന്നും  ഇതിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് എരുമേലി പഞ്ചായത്തിലെ മൂന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളും രാജിവയ്ക്കണമെന്നും ലൂയിസ് ആവശ്യപ്പെട്ടു.