Sunday, April 28, 2024
indiaNews

12 വയസുള്ള കുട്ടി ഹൃദയാഘാതത്തെ തുടര്‍ന്ന് സ്‌കൂള്‍ ബസ്സിനുള്ളില്‍ കുഴഞ്ഞു വീണ് മരിച്ചു.

12 വയസുള്ള കുട്ടി ഹൃദയാഘാതത്തെ തുടര്‍ന്ന് സ്‌കൂള്‍ ബസ്സിനുള്ളില്‍ കുഴഞ്ഞു വീണ് മരിച്ചു.മധ്യപ്രദേശിലെ ബിന്ദിലാണ് സംഭവം.മനീഷ് ജാതവ് എന്ന നാലാംക്ലാസുകാരനാണ് മരിച്ചത്. സഹോദരനൊപ്പം ഉച്ചഭക്ഷണത്തിന് ശേഷം രണ്ട് മണിയോടെ കുട്ടി ബസില്‍ കയറി.പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ബസിന്റെ ഡ്രൈവര്‍ ഉടന്‍ തന്നെ സ്‌കൂള്‍ അധികൃതരെ വിവരമറിയിച്ചു. അവര്‍ കുട്ടിയെ അപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.പ്രാഥമിക ലക്ഷണങ്ങള്‍ അനുസരിച്ച് കുട്ടിക്ക് ഹൃദയാഘാതം തന്നെയാണെന്നാണ് ചികിത്സിച്ച ഡോക്ടര്‍ പറയുന്നത്. കുട്ടിക്ക് ഇതിന് മുന്‍പ് ആരോഗ്യപ്രശ്‌നങ്ങളില്ലായിരുന്നുവെന്നാണ് അച്ഛന്‍ പറയുന്നത്.