Wednesday, April 24, 2024
keralaNews

ബേക്കറിയില്‍ മോഷ്ടിക്കാനെത്തിയെ മോഷ്ടാവ് പണം ലഭിക്കാത്തിനെ തുടര്‍ന്ന് പലഹാര സാധനങ്ങള്‍ മോഷ്ടിച്ചു.

മലപ്പുറം: താനാളൂരില്‍ ബേക്കറിയില്‍ മോഷ്ടിക്കാനെത്തിയെ മോഷ്ടാവ് പണം ലഭിക്കാത്തിനെ തുടര്‍ന്ന് 35000 രൂപ വിലവരുന്ന പലഹാര സാധനങ്ങള്‍ മോഷ്ടിച്ചു. മോഷ്ടാവിനെ 24 മണിക്കൂറിനുള്ളില്‍ വേങ്ങരയില്‍ നിന്ന് പൊലീസ് പിടികൂടി. ജ്യോതി നഗര്‍ കോളനി കുറ്റിക്കാട്ടില്‍ അഹമ്മദ് അസ്ലമിനെയാണ് (24) അറസ്റ്റ് ചെയ്തത്. പകരയില്‍ അധികാരത്ത് അഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ബേക്കറിയിലാണ് മോഷണം നടന്നത്. മധുരപലഹാരങ്ങളും ചോക്ലേറ്റുകളും ചാക്കില്‍ക്കെട്ടി ഓട്ടോയില്‍ കയറ്റിയാണ് പ്രതി കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.ആറോളം ചാക്കുകളില്‍ പ്രതി പലഹാരങ്ങള്‍ നിറച്ചു. ഹല്‍വ, ബിസ്‌കറ്റ്, ഈത്തപ്പഴം എന്നിവയും വിലയേറിയ ചോക്ലേറ്റുമാണ് ചാക്കില്‍ നിറച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ 12നും 1.30നും ഇടയിലായിരുന്നു മോഷണം. കടയുടെ ഗ്രില്‍ തകര്‍ത്ത് അകത്തു കയറിയ ശേഷമായിരുന്നു മോഷണം. നിരവധി സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഓട്ടോ നമ്പര്‍ ദൃശ്യങ്ങളില്‍ വ്യക്തമായില്ലെങ്കിലും അന്വേഷണ സംഘം 200 കണക്കിന് ഓട്ടോറിക്ഷകള്‍ പരിശോധിച്ച് പ്രതിയെ പിടികൂടികയായിരുന്നു.എസ്ഐ കൃഷ്ണ ലാല്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസിര്‍മാരായ സലേഷ്, മുഹമ്മദ് കുട്ടി സിപിഒമാരായ അഭിലാഷ്, ലിബിന്‍, അനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.