Wednesday, May 1, 2024
keralaLocal NewsNews

ബഫര്‍ സോണ്‍ : ഉപഗ്രഹ സര്‍വ്വേ ; മുക്കൂട്ടുതറ പഞ്ചായത്ത് രൂപീകരണം പ്രതിസന്ധിയിലേക്ക്

 Jishamol p.s
[email protected]
എരുമേലി:ബഫർ സോണിന്റെ ഭാഗമായി എടുത്തിട്ടുള്ള പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ഉപഗ്രഹ സർവ്വേ റിപ്പോർട്ട്  മലയോര മേഖലയുടെ സ്വപ്നമായ മുക്കൂട്ടുതറ പഞ്ചായത്ത് രൂപീകരണം പ്രതിസന്ധിയിലാകുമെന്ന ആശങ്ക. 23 വാർഡുകളുള്ള എരുമേലി ഗ്രാമ പഞ്ചായത്തിനെ വിഭജിച്ച്  മുക്കൂട്ടുതറ പഞ്ചായത്ത് രൂപീകരിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്.എരുമേലി പഞ്ചായത്തിൽ നിലവിലെ 1 മുതൽ 8 വരേയും,19 മുതൽ 23 വരെ 13 വാർഡുകളും,മുക്കൂട്ടുതറ പഞ്ചായത്തിൽ 9 മുതൽ 18 വരെ 10 ഉം,കുറഞ്ഞ വാർഡുകൾ വീണ്ടും വിഭജിച്ച് 13 എണ്ണമാക്കാനുമായിരുന്നു പദ്ധതി.എന്നാൽ  പരിസ്ഥിതിലോല മേഖലകൾ  സംബന്ധിച്ച് നടത്തിയ ഉപഗ്രഹ സർവേയിൽ പഞ്ചായത്തിലെ
മലയോര മേഖലയിലെ എയ്ഞ്ചൽവാലി,പമ്പാവാലി എന്നീ രണ്ട് വാർഡുകൾ വന്നതാണ്  മുക്കൂട്ടുതറ പഞ്ചായത്ത് എന്നസ്വപ്നം ആശങ്കയിലാക്കിയിരിക്കുന്നത്.
ശബരിമല പെരിയാർ ടൈഗർ റിസർവ് വനാതിർത്ഥിയിൽ ഈ രണ്ട് വാർഡുകളും  വനഭൂമിയാണെന്ന സർവേ റിപ്പോർട്ട് വന്നതോടെ ഈ വാർഡുകൾ കുറയും ചെയ്യും. രണ്ട് കിലോമീറ്റർ ദൂരപരിധിയിലാണ് സർവ്വേ നടത്തിയത്.എന്നാൽ
ബർസോൺ വിഷയത്തിൽ ജനകീയ പ്രതിഷേധം  ശക്തമാകുന്നതിനിടെ
യിലാണ് രണ്ട് വാർഡുകളെ വനഭൂമിയാക്കി ഉപഗ്രഹ സർവ്വേ കൂടി നടന്നിരിക്കുന്നത്.ഈ രണ്ട് വാർഡുകളിലെ 500 ലധികം കൂടുംബങ്ങൾ,കൃഷി ഭൂമി,വീടുകൾ, സ്കൂളുകൾ അടക്കം സർവ്വ സമ്പാദ്യങ്ങളും നഷ്ടമാകുമെന്ന കടുത്ത ആശങ്കയാണ് നിലവിലുള്ളത്.ഇൻഫാമിന്റെ നേതൃത്വത്തിൽ ഇതിനോടകം നിരവധി പ്രതിഷേധ  സമരങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്.ഉപഗ്രഹ സർവ്വേ റിപ്പോർട്ട്  റദ്ദാക്കണമെന്നും നിലവിലുള്ള വനാതിർത്ഥിയിൽനിന്നും ഒരു കിലോമീറ്റർ പുറകോട്ടോ – അല്ലെങ്കിൽ വനാതിർത്ഥിയോ  പരിസ്ഥിതി ലോല പ്രദേശങ്ങളുടെ അതിരായി കണക്കാക്കണമെന്നും ഇവർ പറയുന്നു.