ന്യൂഡല്‍ഹി: കൊല്‍ക്കത്ത സത്യജിത്ത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അദ്ധ്യക്ഷനായി നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയെ നിയമിച്ചു. കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറാണ് വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവേണിംഗ് കൗണ്‍സിലിന്റെ ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിക്കും. 1995 ലാണ് സത്യജിത്ത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ സ്ഥാപിതമായത്. കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് എസ്ആര്‍എഫ്ടിഐ.
