Tuesday, May 14, 2024
keralaNewspolitics

‘ വേണം എരുമേലിക്കൊരു ജനനായകന്‍’ വോട്ടര്‍മാരുടെ മനസില്‍ തട്ടി നാസര്‍ പനച്ചി …..

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എരുമേലി ടൗണിന്റെ ഹൃദയഭാഗം ഉള്‍പ്പെടുന്ന എരുമേലി ടൗണ്‍ വാര്‍ഡിന്റെ വികസനത്തിനായി വേണം എരുമേലിക്കൊരു  ജനനായകന്‍.കഴിഞ്ഞ കാല്‍നൂറ്റാണ്ട് കാലത്തെ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായി തിരഞ്ഞെടുപ്പ് നേരിടുന്ന നാസര്‍ പനച്ചിയ്ക്ക് ആവേശോജ്വലമായ പ്രതികരണമാണ് പ്രചരണത്തിനിടെ വോട്ടര്‍മാരില്‍ നിന്നും ലഭിക്കുന്നത്.എരുമേലി ടൗണിന്റെ വികസന പദ്ധതികള്‍ക്ക് ആക്കം കൂട്ടാന്‍ തന്നെ തെരഞ്ഞെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് നാസര്‍ പനച്ചി.കടകളും -വീടുകളും -വോട്ടര്‍മാരും പഴയതിനേക്കാള്‍ ഇപ്പോള്‍ കൂടുതല്‍ പരിചിതമായി കഴിഞ്ഞു.എല്ലാവരും പറയുന്നു,എരുമേലി ടൗണ്‍ വാര്‍ഡില്‍ വികസനം വരണം.റോഡുകള്‍ നന്നാകണം,സ്ഥലവും-വീടും ഇല്ലാത്തവര്‍ക്ക് അത് ഉണ്ടാകണം.ഇല്ലായ്മയുടെ ശബ്ദം എരുമേലി ടൗണ്‍ വാര്‍ഡില്‍ നിന്നും ഇനി കേള്‍ക്കാന്‍ പാടില്ല.എല്ലാം വോട്ടര്‍മാരുടെ ആഗ്രഹങ്ങള്‍ക്ക് വിട്ടുനല്‍കി ടൗണ്‍ വാര്‍ഡിന്റെ വികസനത്തിന് പുതിയ കര്‍മ്മ പദ്ധതി രൂപീകരിക്കുകയാണ് തന്റെ ലക്ഷ്യമെന്നും നാസര്‍ പനച്ചി ‘കേരള ബ്രേക്കിംഗ് ന്യൂസിനോട് പറഞ്ഞു.