Sunday, May 5, 2024
keralaNewspolitics

കള്ളക്കേസുകൊണ്ട് പ്രതിപക്ഷത്തെ നിശബ്ദരാക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ്.

കള്ളക്കേസുകൊണ്ട് പ്രതിപക്ഷത്തെ നിശബ്ദരാക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവിനെതിരെ ഗൂഢാലോചന നടത്തുന്നു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ ചോദ്യംചെയ്യേണ്ട സ്ഥിതിയെത്തി. ചോദ്യംചെയ്യലിനെ സിപിഎമ്മും മുഖ്യമന്ത്രിയും ഭയക്കുന്നു.
പ്രതിപക്ഷ നോതാക്കളെ കള്ളക്കേസില്‍ കുടുക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. നാലരവര്‍ഷം ഇല്ലാതിരുന്ന കേസുകളാണ് ഇപ്പോള്‍ പൊന്തിവരുന്നത്. കെഎസ്എഫ്ഇയിലെ അഴിമതിയില്‍ ധനമന്ത്രി തോമസ് ഐസക് രോഷം കൊള്ളുന്നത് എന്തിനെന്നും അദ്ദേഹം ചോദിച്ചു. ഒരു സത്യവും പുറത്തുവരരുത് എന്ന നിലപാടാണ് ധനമന്ത്രിയുടേത്. കെഎസ്എഫ്ഇയിലെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകണമെന്നും ചെന്നിത്തല പറഞ്ഞു.