തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം.കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം ജില്ലകളില്‍ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.തെക്ക്- പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തികൂടിയ ന്യൂനമര്‍ദ്ദമാണ് രൂപപ്പെട്ടിരിക്കുന്നത്. അടുത്ത 48 മണിക്കൂറില്‍ ഇത് വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ശ്രീലങ്കന്‍ തീരത്തിന് സമീപം അതി തീവ്ര ന്യൂനമര്‍ദ്ദമായി മാറും. തുടര്‍ന്ന് ശ്രീലങ്ക വഴി കോമോറിന്‍ തീരത്തേക്ക് നീങ്ങിയേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.അടുത്ത അഞ്ച് ദിവസം കേരളത്തില്‍ വ്യാപക മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അടുത്ത മൂന്ന് ദിവസം തെക്കന്‍ കേരളത്തിലും മദ്ധ്യകേരളത്തിലുമായിരിക്കും ശക്തമായ മഴ ലഭിക്കുക. പിന്നീടുള്ള ദിവസങ്ങളിള്‍ വടക്കന്‍ കേരളത്തിലും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെങ്കിലും ജാഗ്രത പാലിക്കണമെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കുന്നത്.മാന്‍ദൗസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ആഴ്ച ശക്തമായ മഴയാണ് സംസ്ഥാനത്ത് ഒട്ടാകെ ലഭിച്ചത്. ഈ സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം.