Friday, May 10, 2024
keralaNews

തോക്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടി പൊലീസ് കണ്ണൂരിലുള്ള രഖിലിന്റെ വീട്ടിലെത്തി.

കോതമംഗലം കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കണ്ണൂരിലുള്ള രഖിലിന്റെ വീട്ടിലെത്തി. തോക്കുമായി ബന്ധപ്പെട്ട വിവരങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് പൊലീസ് ഇവിടെ എത്തിയത്.മാനസയുമായി രഖിലിന് ബന്ധമുള്ളതായി അറിയില്ലെന്ന് രഖിലിന്റെ ബന്ധുക്കള്‍ വെളിപ്പെടുത്തി. രഖിലിനെ അധികം വീട്ടില്‍ കാണാറില്ല. അധികം സംസാരിക്കാത്ത പ്രകൃതമാണെന്നും ബന്ധുക്കള്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് രഖിലിന്റെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യും.മാനസയുടെയും രഖിലിന്റെയും ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. കോതമംഗലം സി.ഐയുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ്. രഖിലിന്റെ ബന്ധുക്കളും ആശുപത്രിയിലെത്തിയിട്ടുണ്ട്.