Tuesday, May 14, 2024
keralaNews

ഹീരാ ഗ്രൂപ്പ് എം.ഡി ബാബു എന്ന അബ്ദുള്‍ റഷീദിനെ പൊലീസ് അറസ്റ്റുചെയ്തു.

ഫ്‌ലാറ്റ് തട്ടിപ്പ് കേസില്‍ ഹീരാ ഗ്രൂപ്പ് എം.ഡി ബാബു എന്ന അബ്ദുള്‍ റഷീദിനെ പൊലീസ് അറസ്റ്റുചെയ്തു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി.രമ ഉള്‍പ്പെടെയുള്ളവരുടെ ഫ്‌ലാറ്റ് ഇവര്‍ അറിയാതെ കവടിയാറിലുള്ള എസ്ബിഐ ശാഖയില്‍ 65 ലക്ഷം രൂപയ്ക്ക് പണയംവച്ചെന്ന കേസിലാണ് അറസ്റ്റ്. കവടിയാറിലെ വീട്ടില്‍ നിന്ന് വ്യാഴാഴ്ച രാത്രിയാണ് ബാബുവിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആദ്യം പേരൂര്‍ക്കട ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തശേഷം ബാബുവിനെ വീണ്ടും മെഡിക്കല്‍ കോളജിലേക്കു മാറ്റി. ലോണ്‍ അടവ് മുടങ്ങി ഫ്ളാറ്റ് ഉടമകള്‍ക്ക് റവന്യു റിക്കവറി നോട്ടീസ് ലഭിച്ചതോടെയാണ് സംഭവം പുറത്തായത്. തുടര്‍ന്ന് വിടി രമ 2019ല്‍ മ്യൂസിയം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ ക്രമക്കേട് ബോധ്യപ്പെട്ടതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.