Sunday, May 5, 2024
Local NewsNews

പുണ്യം പൂങ്കാവനം നക്ഷത്രവനം വൃക്ഷത്തൈ വിതരണം നാളെ  

എരുമേലി: പുണ്യം പൂങ്കാവനം നക്ഷത്രവന വൃക്ഷത്തൈ വിതരണവും –  ശുദ്ധി സേവപരിപാടി നാളെ 01/ 12  രാവിലെ 11.30 മണിക്ക് ദേവസ്വം ബോർഡ് ഹൈസ്കൂളിൽ വെച്ച് നടത്തും.  പത്തനംതിട്ട എംപി ആന്റോ ആൻറണി പരിപാടി  ഉദ്ഘാടനം ചെയ്യും. വൃക്ഷത്തൈ വിതരണ ഉദ്ഘാടനം കൊട്ടാരം പ്രതിനിധി  പുണർതം തിരുനാൾ നാരായണ വർമ്മ നിർവഹിക്കും. റിട്ടേ . പോലീസ് അസിസ്റ്റൻറ് കമാൻഡ് ജി. അശോക് കുമാര്‍ അധ്യക്ഷത വഹിക്കും. പന്തളം പുത്തൻ കൊട്ടാരം പ്രതിനിധി പ്രസാദ വർമ്മ, മണിലാൽ നമ്പൂതിരി കൂവപ്പള്ളി, ഹൈസ്കൂൾ പ്രധാന അധ്യാപിക ശ്രീകുമാരി, പ്രമുഖ പരിസ്ഥിതി പ്രവർത്തകർ സുനിൽ സുരേന്ദ്രൻ,
പുണ്യം പൂങ്കാവനം എരുമേലി കോഡിനേറ്റര്‍മാരായ എം.എസ് ഷിബു റിട്ടേ.എസ് .ഐ . എരുമേലി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ ഐ നവാസ്, അനീഷ് കെ.എന്‍ , വിശാല്‍ വി നായര്‍. സാമുദായിക –  സന്നദ്ധ സംഘടന പ്രതിനിധികൾ പങ്കെടുക്കും.