Monday, May 6, 2024
keralaNews

സര്‍വീസ് നിര്‍ത്താനൊരുങ്ങി സ്വകാര്യബസുകള്‍

കോവിഡ് വ്യാപനം കാരണം യാത്രക്കാര്‍ കുറഞ്ഞതോടെ നാളെ മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ ഒരു വിഭാഗം സ്വകാര്യബസുടമകള്‍ തീരുമാനിച്ചു. ഇതിനായി ബസുകളുടെ നികുതി ഒഴിവാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉടമകള്‍ സര്‍ക്കാരിലേക്ക് അപേക്ഷ നല്‍കി. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നുമാസത്തെ നികുതി സര്‍ക്കാര്‍ വേണ്ടെന്ന് വച്ചാല്‍ മാത്രമേ കുറച്ചെങ്കിലും ബസ് ഓടിക്കാന്‍ കഴിയുകയുള്ളുവെന്നാണ് ഉടമകളുടെ വാദം. മേയ് 15 ആണ് നികുതി അടയ്‌ക്കേണ്ട അവസാന തീയതി.