Sunday, May 12, 2024
keralaNews

ടി പി ശ്രീനിവാസനെ എസ്എഫ്‌ഐക്കാര്‍ മര്‍ദ്ദിച്ച കേസ് അവസാനിപ്പിച്ചു

തിരുവനന്തപുരം: ടി പി ശ്രീനിവാസനെ എസ്എഫ്‌ഐക്കാര്‍ മര്‍ദ്ദിച്ചപ്പോള്‍ നോക്കി നിന്ന പൊലീസുകാര്‍ക്കെതിരായ കേസ് ലോകായുക്ത അവസാനിപ്പിച്ചു.                       

പൊലീസ് ഉദ്യോഗസ്ഥര്‍ മാപ്പ് പറഞ്ഞതു കൊണ്ടും, പ്രളയ കാലത്ത് പൊലീസുകാരുടെ സേവനം പരിഗണിച്ചും തുടര്‍നടപടികള്‍ വേണ്ടെന്ന് ടി പി ശ്രീനിവാസന്‍ ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചു.

ഈ കത്ത് സര്‍ക്കാര്‍ അഭിഭാഷകന്‍ ലോകായുക്തയില്‍ നല്‍കി. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും സര്‍ക്കാര്‍ അഭിഭാഷകന്‍ ചന്ദ്രശേഖരന്‍ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ലോകായുക്ത തുടര്‍നടപടികള്‍ അവസാനിപ്പിച്ചത്.

കോവളത്ത് ഉന്നത വിദ്യാഭ്യാസ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് എസ്എഫ്‌ഐക്കാര്‍ പൊലീസ് നോക്കി നില്‍ക്കേ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്‍ വൈസ് ചെയര്‍മാന്‍ ടി പി ശ്രീനിവാസനെ മര്‍ദ്ദിച്ചത്. ഇതില്‍ ലോകായുക്ത സ്വമേധയാ എടുത്ത കേസാണ് അവസാനിപ്പിച്ചത്.