Wednesday, May 15, 2024
keralaNews

ടൗട്ടെ ചുഴലികാറ്റ്; കേരളത്തിലും തമിഴ്നാട്ടിലും പ്രളയ സമാനമായ സാഹചര്യമെന്ന് കേന്ദ്ര ജല കമ്മീഷന്‍.

ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അതിശക്തമായ മഴ കേരളത്തിലും തമിഴ്നാട്ടിലും രൂക്ഷമായ പ്രളയ സമാന സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്. ഇരു സംസ്ഥാനങ്ങളുടെയും കാര്യത്തില്‍ കമ്മീഷന്‍ ‘ഓറഞ്ച് ബുള്ളറ്റിന്‍’ പുറപ്പെടുവിച്ചിരിക്കുകയാണ്.ജലനിരപ്പ് അപകടകരമായ സാഹചര്യത്തിലേക്ക് ഉയരാമെന്നും അതീതീവ്രമായ വെള്ളപ്പൊക്കത്തിന് ഇത് ഇടവരുത്തിയേക്കുമെന്നുമാണ് ജലകമ്മീഷന്‍ മുന്നറിയിപ്പില്‍ പറയുന്നത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരമായി ഉന്നതതല യോഗം വിളിച്ചു. 11 മണിക്കാണ് യോഗം. ചുഴലിക്കാറ്റ് നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താനാണ് യോഗം. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ദുരന്ത നിവാരണ സേന പ്രതിനിധികളും പങ്കെടുക്കും.