Thursday, May 2, 2024
keralaNews

കേരളത്തില്‍ ഇന്ന് 37,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 37,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് 49 മരണം സ്ഥിരീകരിച്ചു. രോഗവ്യാപനം കൂടിയ ജില്ലകളില്‍ ലോക്ഡൗണ്‍ ആലോചനയിലെന്ന് മുഖ്യമന്ത്രി. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍ അവശ്യസേവന മേഖലയില്‍ മാത്രം. വിശദാംശങ്ങള്‍ ഉത്തരവായി ചീഫ് സെക്രട്ടറി ഇറക്കും. ആരാധനാലയങ്ങളില്‍ പരാവധി 50 പേരെന്ന് എല്ലായിടത്തും ബാധകമാകില്ല.കോഴിക്കോട് 4915, എറണാകുളം 4642, തൃശൂര്‍ 4281, മലപ്പുറം 3945, തിരുവനന്തപുരം 3535, കോട്ടയം 2917, കണ്ണൂര്‍ 2482, പാലക്കാട് 2273, ആലപ്പുഴ 2224, കൊല്ലം 1969, ഇടുക്കി 1235, പത്തനംതിട്ട 1225, കാസര്‍ഗോഡ് 813, വയനാട് 743 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.