Saturday, May 4, 2024
keralaNews

സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകള്‍ ഇനി എടിഎം കാര്‍ഡിന്റെ രൂപത്തില്‍.

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകള്‍ ഇനി എടിഎം കാര്‍ഡിന്റെ രൂപത്തില്‍ ലഭിക്കും. പിവിസി-പ്ലാസ്റ്റിക്ക് കാര്‍ഡ് ആക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ആവശ്യപ്പെടുന്നവര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ അല്ലെങ്കില്‍ സിറ്റിസണ്‍ കേന്ദ്രങ്ങള്‍ വഴിയോ കാര്‍ഡ് ലഭിക്കും. 65 രൂപയാണ് അപേക്ഷാ ഫീസ്.പുസ്തക രൂപത്തിലുളഅള റേഷന്‍ കാര്‍ഡുകള്‍ എടിഎം കാര്‍ഡിന്റെ വലിപ്പത്തിലുള്ള കാര്‍ഡ് രൂപത്തിലാക്കി നല്‍കാന്‍ പൊതുവിതരണ ഡയറക്ടര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു. ഒക്ടോബര്‍ നാലിനാണ് ഇക്കാര്യം ആശ്യപ്പെട്ട് കത്ത് നല്‍കിയത്. കാര്‍ഡിന്റെ മാതൃകയും പൊതുവിതരണ വകുപ്പ് തയ്യാറാക്കി നല്‍കിയിട്ടുണ്ട്.പൊതുവിതരണ വകുപ്പിന്റെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയും സോഫ്റ്റ്വെയറില്‍ ഇതിനാവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കുന്നവരില്‍ നിന്ന് ഫീസായി 25 രൂപയും പ്രിന്റിംഗ് ചാര്‍ജായി 40 രൂപയും ഈടാക്കാം. സര്‍ക്കാരിലേക്ക് പ്രത്യേക ഫീസ് അടക്കേണ്ട ആവശ്യമില്ല.