Thursday, May 2, 2024
keralaNewsUncategorized

പൂരനഗരിയില്‍ തിങ്ങി നിറഞ്ഞ് ജനസാഗരം

തൃശൂര്‍: പൂരാവേശത്തില്‍ തൃശൂര്‍. പൂരനഗരിയില്‍ തിങ്ങിനിറഞ്ഞ് ജനസാഗരം. പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും തെക്കോട്ടിറക്കം തുടങ്ങി. പാറേമക്കാവിന്റെ ഗജനിര നയിച്ച് ഗുരുവായൂര്‍ നന്ദന്‍. തിരുവമ്പാടിയുടെ തിടമ്പേറ്റി തിരുവമ്പാടി ചന്ദ്രശേഖരന്‍. പൂരനഗരിയില്‍ തിങ്ങി നിറഞ്ഞ് ജനസാഗരം. ഇരുവിഭാഗങ്ങളും മുഖാമുഖം നിന്ന് വര്‍ണ്ണക്കാഴ്ചകളൊരുക്കി കുടമാറ്റം നടക്കും. കാഴ്ചയുടെ സൗകുമാര്യമൊരുക്കി വിവിധ വര്‍ണ്ണത്തിലുള്ള കുടകള്‍ മാനത്തേക്ക് ഉയരും. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവായതോടെ റെക്കോഡ് ജനക്കൂട്ടമാണെത്തുന്നത്. നഗരത്തില്‍ സുരക്ഷയ്ക്ക് 4100 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.