Tuesday, May 7, 2024
keralaNews

ക്ഷേത്രം തുറക്കാന്‍ എത്തിയ പൂജാരിക്ക് മര്‍ദ്ദനം.

തിരുവനന്തപുരത്ത് ക്ഷേത്രം തുറക്കാന്‍ എത്തിയ പൂജാരിക്ക് മര്‍ദ്ദനം.കാട്ടാക്കട പൂവച്ചല്‍ പേഴുംമൂട് ശാസ്താ ക്ഷേത്രത്തിലാണ് സംഭവം. രാവിലെ 5.45ന് ക്ഷേത്രം തുറക്കാന്‍ എത്തിയ പൂജാരിയെയാണ് മൂന്നംഗ സംഘം ആക്രമിച്ചത്.ഗുരുതരമായി പരിക്കേറ്റ ക്ഷേത്ര പൂജാരി പത്മനാഭനെ (35) നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഇദ്ദേഹം ചികിത്സയില്‍ കഴിയുന്നത്.രാവിലെ മൂന്നുപേര്‍ ക്ഷേത്രനടയില്‍ എത്തി ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് പൂജാരിയായ പത്മനാഭന്‍ പറയുന്നു.പരിക്കേറ്റ പത്മനാഭന്റെ നിലവിളി കേട്ട് നാട്ടുകാരെത്തുമ്പോഴേക്കും അക്രമികള്‍ കടന്നുകളഞ്ഞിരുന്നു.അക്രമത്തിന് പിന്നില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്ന് ഹിന്ദു ഐക്യവേദി ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ഹരികുമാര്‍ ആരോപിച്ചു.