Monday, May 13, 2024
indiaNewsUncategorized

ഹിന്ദുമതത്തിലേയ്ക്ക് മാറണം: ഒവൈസിയുടെ പാര്‍ട്ടി നേതാവും, ഭാര്യയും സഹായം തേടി

ലക്‌നൗ. ഒവൈസിയുടെ പാര്‍ട്ടി നേതാവും, ഭാര്യയും ഹിന്ദുമതത്തിലേക്ക് മാറാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സഹായം തേടി.

യുപിയിലെ മുന്‍ എഐഎംഐഎം നേതാവും അസദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ മുന്‍ ജില്ലാ പ്രസിഡന്റുമായ മൊഹമ്മദ് റുവേദ് സാബിറും, ഭാര്യ സമീന പര്‍വീനുമാണ് ഹിന്ദു മതത്തിലേയ്ക്ക് മാറാന്‍ താല്പര്യം പ്രകടിപ്പിച്ച് എത്തിയത്.

മൊഹമ്മദ് റുവേദ് സാബിറും സമീന പര്‍വീനും ഇതിനായി മൊറാദാബാദ് പോലീസിന് മുന്നില്‍ ഹാജരാകുകയും തങ്ങള്‍ക്ക് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഹിന്ദു മതം സ്വീകരിക്കുന്ന കാര്യം പറഞ്ഞെങ്കിലും മുസ്ലീം മതനേതാക്കളില്‍ നിന്നും സംഘടനകളില്‍ നിന്നും സഹായമോ മാര്‍ഗനിര്‍ദേശമോ ലഭിച്ചില്ലെന്നും അവര്‍ പറഞ്ഞു.

ഇത് നിര്‍ബന്ധിത മതപരിവര്‍ത്തനമല്ലെന്നും, തങ്ങള്‍ പൂര്‍ണ്ണ മനസ്സോടെയാണ് ഹിന്ദു മതം സ്വീകരിക്കാന്‍ തയ്യാറായിരിക്കുന്നതെന്നും , തങ്ങളെ സഹായിക്കണമെന്നും കാട്ടിയാണ് ദമ്പതികള്‍ യോഗി ആദിത്യനാഥിനെ സമീപിച്ചിരിക്കുന്നത്