Friday, May 3, 2024
keralaNewsObituary

സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം എം ചന്ദ്രന്‍ അന്തരിച്ചു

പാലക്കാട്: പാലക്കാട് ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാവ് എം ചന്ദ്രന്‍ (77) അന്തരിച്ചു. 2006 മുതല്‍ 2016 വരെ ആലത്തൂരില്‍ നിന്നുള്ള നിയമസഭാംഗമായിരുന്നു ഇദ്ദേഹം. സിപിഎം മുന്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ അദ്ദേഹം 1987 മുതല്‍ 1998 വരെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏറെ കാലമായി അര്‍ബുദ രോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് വൈകീട്ടോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്.