Saturday, April 20, 2024
keralaNews

ഇന്ന് നിശ്ശബ്ദ പ്രചാരണം; 27446039 വോട്ടര്‍, 957 സ്ഥാനാര്‍ഥികള്‍, 40771 ബൂത്തുകള്‍

സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലായി നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആകെ അന്തിമ വോട്ടര്‍പട്ടികയില്‍ രണ്ടു കോടി എഴുപത്തിനാല് ലക്ഷം വോട്ടര്‍മാര്‍ നാളെ ബൂത്തുകളില്‍ എത്തും. ഇതില്‍ 13283727 പുരുഷന്മാരും 14162025 സ്ത്രീകളും,290 ട്രാന്‍സ്ജെന്‍ഡേഴ്സും ഉള്‍പ്പെടെ 27446039 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 518520 പേര്‍ കന്നി വോട്ടര്‍മാരുമാണ്.957 സ്ഥാനാര്‍ഥികളാണ് സംസ്ഥാന നിയമസഭയിലേക്ക് മത്സരരംഗത്തുള്ളത്.രാവിലെ 7മണി മുതല്‍ വൈകുന്നേരം 7മണി വരെയാണ് വോട്ടിംഗ് സമയം. 131 മണ്ഡലങ്ങളില്‍ വൈകീട്ട് ഏഴുവരെയും ഒന്‍പത് നിയമസഭാ മണ്ഡലങ്ങളില്‍ വൈകീട്ട് ആറുവരെയുമാണ് വോട്ടെടുപ്പ്.സംസ്ഥാനത്ത് 40771 ബൂത്തുകളാണ് ഉള്ളത്.ഒരു പോളിങ്ങ് സ്റ്റേഷനില്‍ 1000 വോട്ടര്‍മാരെ മാത്രമേ അനുവദിക്കൂ. അതിനാല്‍ ഇത്തവണ പോളിങ് സ്റ്റേഷനുകളുടെ എണ്ണം വര്‍ധിക്കും. പുതുതായി 15,730 പോളിങ് സ്റ്റേഷനുകള്‍ കൂടി വരും. ഇതോടെ ആകെ പോളിങ് സ്റ്റേഷനുകളുടെ എണ്ണം 40, 771 ആകുന്നത്. സംസ്ഥാന പോലീസിനെ കൂടാതെ കേന്ദ്ര അര്‍ധസൈനിക വിഭാഗത്തേയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. 32,14,943 പേര്‍. ഇത്തവണ പുതുതായി വോട്ടുചെയ്യുന്നവര്‍ 2.99 ലക്ഷം 1.56 ലക്ഷം വോട്ടര്‍മാരെ പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.