Monday, May 6, 2024
keralaNews

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു.

പാലക്കാട് : മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. എലപ്പുള്ളി സ്വദേശി സഞ്ജിത്ത് (27) ആണ് മരിച്ചത്. രാവിലെ ഒന്‍പത് മണിയോടെയായിരുന്നു സംഭവം.രാവിലെ ഭാര്യയ്ക്കൊപ്പം ബൈക്കില്‍ പോവുകയായിരുന്ന സഞ്ജിത്തിനെ കാറില്‍ എത്തിയ സംഘം വെട്ടി വീഴ്ത്തുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. എസ് ഡി പിഐ പ്രവര്‍ത്തകരാണ് കൊലയ്ക്ക് പിന്നില്‍ എന്ന് ബിജെപി ആരോപിച്ചു.