Sunday, May 12, 2024
keralaNews

ശബരിമല മേൽശാന്തി എരുമേലി ക്ഷേത്രത്തിൽ ദർശനം നടത്തി 

എരുമേലി: ശബരിമല മേൽശാന്തിയായി നിയമിതനായ  എൻ. പരമേശ്വരൻ നമ്പൂതിരി എരുമേലി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ ദർശനം നടത്തി.ഇരുമുടി കെട്ടുമായി ഇന്ന് രാവിലെ ക്ഷേത്രത്തിലെത്തിയ  അദ്ദേഹത്തിന് എരുമേലി ക്ഷേത്രം മേൽശാന്തി രാജേഷ് നമ്പൂതിരി  പ്രസാദം നൽകി. ദർശനത്തിന് ശേഷം പമ്പയിലേക്ക് മടങ്ങി. അയ്യപ്പ ധർമ്മ പ്രചാര സഭ അഖിലേന്ത്യ  പ്രസിഡന്റ് അയ്യപ്പദാസ് , മറ്റ് പ്രതിനിധികളും അദ്ദേഹത്തോടൊപ്പം  ഉണ്ടായിരുന്നു.