Friday, May 10, 2024
keralaNewsObituary

ഫാ.വര്‍ക്കി ചുണ്ടേവാലേല്‍ നിര്യാതനായി.

മലങ്കര സുറിയാനി കത്തോലിക്കാ സഭ തിരുവല്ല അതിരൂപതയിലെ മുതിര്‍ന്ന വൈദികന്‍ ഫാ.വര്‍ക്കി ചുണ്ടേവാലേല്‍ (82) നിര്യാതനായി.സംസ്‌കാരം 18 ന് ഉച്ചകഴിഞ്ഞ് 2.30 ന് മാതൃഇടവകയായ അമയന്നൂര്‍ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍. ചൂണ്ടേവാലേല്‍ പരേതരായ മാത്യുവിന്റെയും ശോശാമ്മയുടെയും മകനാണ്.സഭയുടെ തിരുവല്ല അതിഭദ്രാസനത്തില്‍ വിശ്രമ ജീവിതത്തില്‍ കഴിയുമ്പോഴായിരുന്നു മരണം.വൈദിക ശുശ്രൂഷക്കിടയിലും ജനങ്ങള്‍ക്കിടയില്ലേക്ക് ഇറങ്ങി ചെന്ന കര്‍മ്മനിരതനായിരുന്നു ഫാ. വര്‍ക്കി ചുണ്ടേവാലേല്‍. 1991 – 94 കാലഘട്ടത്തില്‍ മണ്ണടിശാലയില്‍ സേവനമനുഷ്ടിച്ചത്. അക്കാലത്ത് മണ്ണിടിശാലയിലെ കുരിശടി പുനര്‍നിര്‍മാണം,പരുവയില്‍ പുതിയ കുരിശടി എന്നിവ നിര്‍മിക്കുന്നതിനായി അച്ചന്‍ നേതൃത്വം നല്‍കി.നിര്‍ധനരായ നിരവധി പെണ്‍കുട്ടികളുടെ വിവാഹ ധനസഹായം, വിദ്യാഭ്യാസ സഹായം എന്നിവക്കുള്ള തുക ഇടവകാംഗങ്ങളെ പങ്കെടുപ്പിച്ചു സമാഹരിച്ചു നല്‍കി. അക്കാലത്ത് പത്ത് കുടുംബങ്ങള്‍ക്ക് ഭവനം നിര്‍മിച്ചു നല്‍കുന്നതിനും അദ്ദേഹം പ്രവര്‍ത്തിച്ചു. ചുരുങ്ങിയ കാലം കൊണ്ട് ജന നന്മ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനത്തിലൂടെ ഇടവകാംഗങ്ങളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ ഇടയശ്രേഷ്ടന് മണ്ണടിശാല സെന്റ് ജോസഫ് പള്ളി ഇടവകാംഗങ്ങളുടെ ആദരാഞ്ജലികള്‍ .