Tuesday, May 21, 2024
keralaNewsObituary

സംസ്‌ക്കാരം 21 ന് തിരുവല്ലയില്‍

തിരുവല്ല: അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്റെ സംസ്‌ക്കാരം തിരുവല്ല കുറ്റപ്പുഴയിലെ സഭ ആസ്ഥാനത്ത് 21 ന് നടത്തും. ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് സിനഡിന്റേതാണ് തീരുമാനം.

എട്ടു മുതല്‍ പത്തു ദിവസത്തിനുള്ളിലാകും ചടങ്ങ് നടക്കുക. കഴിഞ്ഞ ദിവസമാണ് പ്രഭാത നടത്തത്തിനിടെ അമേരിക്കയില്‍ വച്ച് വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റത്. അത്തനേഷ്യസ് യോഹാനെ ഇടിച്ച് വീഴ്ത്തിയ വാഹനത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു.

വാഹനാപകടത്തില്‍ ഇപ്പോള്‍ സംശയിക്കാനൊന്നുമില്ലെന്ന് സഭ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. പുതിയ മെത്രാപ്പൊലീത്തയെ തെരെഞ്ഞടുക്കുന്നത് വരെ താത്കാലിക ഭരണ ചുമതല ഒന്‍പത് അംഗ ബിഷപ്പ് കൗണ്‍സിലിന് സിനഡ് കൈമാറി. സാമുവേല്‍ മോര്‍ തിയൊഫിലോസ് എപ്പിസ്‌കോപ്പ ഈ ബിഷപ്പ് കൗണ്‍സിലിനെ നയിക്കും.