Saturday, May 18, 2024
indiakeralaNews

ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനായി മാര്‍ മാത്യു അറക്കലിനെ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു .

ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനായി മധ്യകേരളത്തിലെ മുതിര്‍ന്ന ബിഷപ്പിനെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി സൂചന.കാഞ്ഞിരപ്പള്ളി ബിഷപ്പായിരുന്ന മാര്‍ മാത്യു അറക്കലിനെയാണ് കമ്മീഷനില്‍ നിലവില്‍ ഒഴിവുള്ള ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് സൂചന. ഇതു സംബന്ധിച്ച് അടുത്തയാഴ്ച കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ തീരുമാനം ഉണ്ടാക്കും.
എന്നാല്‍ സഭയ്ക്കുള്ളിലും നേതൃത്വത്തോട് ആലോചിക്കാതെ ബിഷപ്പിനെ ഈ പദവിയിലേയ്ക്ക് കൊണ്ടുവരുന്നതില്‍ അഭിപ്രായ വിത്യാസങ്ങളുണ്ടെങ്കിലും ക്രൈസ്തവ ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് നിര്‍ണായകമായ തീരുമാനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ന്യൂനപക്ഷവകുപ്പിന്റെയും കമ്മീഷന്റെയും നിരവധി ക്ഷേമപദ്ധതികളും ആനുകൂല്യങ്ങളും സ്‌കോളര്‍ഷിപ്പുകളും കേരളത്തില്‍ വിതരണം ചെയ്യുന്നതില്‍ കേരള ന്യൂനപക്ഷ കമ്മീഷന്‍ ക്രൈസ്തവരോട് അവഗണനയും വിവേചനവും കാട്ടുന്നതായുള്ള വ്യാപകമായ പരാതി ഉയരുന്നതിനിടെക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം.