Tuesday, May 21, 2024
indiaNewsObituary

ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍ 12 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

റായ്പൂര്‍: ഛത്തീസ്ഗഡില്‍ 12 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ബിജാപൂരിലാണ് ഏറ്റുമുട്ടലുണ്ടായത്.ഗംഗളൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു ഏറ്റുമുട്ടല്‍. സ്ഥലത്ത് നിന്ന് വെടിക്കോപ്പുകളുള്‍പ്പെടെ മാരകായുധങ്ങളും സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ട്.
മാവോയിസ്റ്റുകള്‍ തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് പരിശോധന നടന്നത്. തുടര്‍ന്ന് സൈനികരെ കണ്ടതോടെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഒരു ബാരല്‍ ഗ്രനേഡ് ലോഞ്ചര്‍, 12-ബോര്‍ റൈഫിള്‍, ലോഡിംഗ് റൈഫിളുകള്‍ എന്നിവ ഉള്‍പ്പെടെ 12 ആയുധങ്ങളാണ് സ്ഥലത്ത് നിന്നും പിടിച്ചെടുത്തത്. പ്രദേശത്ത് പരിശോധന നടന്നുവരികയാണ്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച വെടിവയ്പ്പ് വൈകുന്നേരം അഞ്ച് മണി വരെ തുടര്‍ന്നിരുന്നു. മൃതദേഹ?ങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ബിഎസ്എഫ് അറിയിച്ചു.കഴിഞ്ഞ മാസം കാങ്കര്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ 26 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചിരുന്നു. കഴിഞ്ഞ നാല് മാസത്തിനിടെ 99 മാവോയിസ്റ്റുകളെയാണ് സൈനികര്‍ വധിച്ചത്.