Saturday, April 20, 2024
keralaNews

അസ്സീസി ആശുപത്രിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പും, ഫിസിയോതെറാപ്പി ബോധവൽക്കരണ പരിപാടിയും നടത്തി.

മുക്കൂട്ടുതറ;അസ്സീസി ഹോസ്പിറ്റൽ ദിനത്തോടനുബന്ധിച്ച് അസ്സീസി ആശുപത്രിയുടെയും,മുക്കൂട്ടുതറ സെന്റ്. തോമസ് ഇടവകയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും, ഫിസിയോതെറാപ്പി ബോധവൽക്കരണ പരിപാടിയും  നടത്തി.പരിപാടി എരുമേലി മുക്കൂട്ടുതറ  വാർഡ് മെമ്പർ മറിയാമ്മ മാത്തുകുട്ടി ഉദ്ഘാടനം നിർവഹിച്ചു.അസ്സീസി ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ആഗ്നൽ ഡൊമിനിക്,അസോസിയേറ്റ് ഡയറക്ടർ ഫാ. ജിസ് ആനിക്കൽ, സി. ജെറോമി എന്നിവർ സന്നിഹിതരായിരുന്നു.അസ്സീസി ഹോസ്പിറ്റൽ ആർ. എം. ഓ ഡോ. അലി, ഫിസിയോതെറാപ്പിസ്റ്റ് മിസ്. ലക്ഷ്യ എന്നിവർ പ്രസംഗിച്ചു, കൂടാതെ മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി സൗജന്യ വൈദ്യ പരിശോധനയും  നടത്തി.