Thursday, May 16, 2024
HealthindiaNews

2021ന്റെ തുടക്കത്തില്‍ ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ എത്തും -ഹര്‍ഷ വര്‍ധന്‍

2021ന്റെ തുടക്കത്തില്‍ ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ എത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. രാജ്യസഭയിലാണ് ഇന്ത്യയുടെ കോവിഡ് പ്രതിരോധത്തെ കുറിച്ച് ഹര്‍ഷവര്‍ധന്‍ പ്രസ്താവന നടത്തിയത്. അടുത്ത വര്‍ഷത്തിെന്റ തുടക്കത്തില്‍ തന്നെ രാജ്യത്ത് വാക്‌സിന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.ജനുവരി ഏഴിനാണ് ലോകാരോഗ്യ സംഘടനയില്‍ നിന്ന് കോവിഡിനെ കുറിച്ച് മുന്നറിയിപ്പ് ലഭിക്കുന്നത്. 24 മണിക്കൂറിനകം തന്നെ ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിച്ചു. ഇന്ത്യയില്‍ കോവിഡിനെ പ്രതിരോധിക്കാനുള്ള പി.പി.ഇ കിറ്റ്, ഓക്‌സിജന്‍ മാസ്‌ക്, വെന്റിലേറ്ററുകള്‍ എന്നിവക്ക് ക്ഷാമമുണ്ടാവുമെന്നായിരുന്നു നടന്ന പ്രചരണം. അത് തെറ്റാണെന്ന് ബോധ്യമായതായും അദ്ദേഹം പറഞ്ഞു.അതേസമയം, രാജ്യത്ത് കോവിഡ് അതിവേഗം പടര്‍ന്ന് പിടിക്കുകയാണ്. 97,000 പേര്‍ക്കാണ് ഇന്ന് മാത്രം കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 51 ലക്ഷത്തിലേക്ക് എത്തിയിരുന്നു.