Monday, April 29, 2024
indiaNews

ജിഎസ്ടി നഷ്ടപരിഹാരം എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇന്ന് രാത്രി വിതരണം ചെയ്യും.

 

ജിഎസ്ടി നഷ്ടപരിഹാരം എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇന്ന് രാത്രി വിതരണം ചെയ്യുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.ഈ വര്‍ഷം ഇതുവരെ ജിഎസ്ടി നഷ്ടപരിഹാര സെസായി പിരിച്ച 20,000 കോടി രൂപയാണ് എല്ലാ സംസ്ഥാനങ്ങള്‍ക്കും വിതരണം ചെയ്യുക.തിങ്കളാഴ്ച നടന്ന 42-ാമത് ചരക്ക് സേവന നികുതി (ജിഎസ്ടി) കൗണ്‍സില്‍ യോഗത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. അതേസമയം നഷ്ടപരിഹാര സെസ് 2022 ജൂണിനപ്പുറം നീട്ടാനും യോഗത്തില്‍ തീരുമാനമായി.കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍, സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളിലെ ധനമന്ത്രിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.