Thursday, May 16, 2024
keralaNewsObituary

കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസ് കെ കെ ഉഷ അന്തരിച്ചു

കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസായിരുന്ന കെ കെ ഉഷ(81) അന്തരിച്ചു. 2000-2001 കാലയളവില് ചീഫ് ജസ്റ്റിസായിരുന്നു.2000 നവംബറിലാണു കെ കെ ഉഷ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ടത്. 1991 ഫെബ്രുവരി 25 മുതല് 2001 ജൂലൈ മൂന്നു വരെ കേരള ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു. 1961ല് അഭിഭാഷകവൃത്തി ആരംഭിച്ച ഉഷ സുകുമാരന് 1979-ല്‍ ഹൈക്കോടതിയില്‍ സര്‍ ക്കാര്‍ പ്ലീഡറായി നിയമിതയായിഹൈക്കോടതി റിട്ട. ജഡ്ജി കെ സുകുമാരനാണ് ഭര്‍ത്താവ്. രാജ്യത്തെ ആദ്യ ന്യായാധിപ ദമ്പതികളാണിവര്‍. മക്കള്‍: ലക്ഷ്മി (യുഎസ്), കാര്‍ത്തിക (അഭിഭാഷക, കേരള ഹൈക്കോടതി. മരുമക്കള്‍: ഗോപാല്‍ രാജ് (ദ ഹിന്ദു), ശബരീനാഥ് (ടൈംസ് ഓഫ് ഇന്ത്യ).