Thursday, May 16, 2024
keralaNews

ആലപ്പുഴയില്‍ രണ്ട് ഹൗസ് ബോട്ടുകള്‍ കത്തിനശിച്ചു

ആലപ്പുഴയില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് ഹൗസ് ബോട്ടുകള്‍ കത്തിനശിച്ചു. പുന്നമട കന്നിട്ടയില്‍ കൊയിനോണിയ ക്രൂയിസിന്റെ ബോട്ടുകളാണ് കത്തിനശിച്ചത്. സംഭവത്തില്‍ ആളപായമില്ല.സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകള്‍ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തള്ളി നീക്കിയതിനാല്‍ വന്‍ അപകടം ഒഴിവായി. രണ്ട് ബോട്ടുകളും പൂര്‍ണമായി കത്തി നശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.