Thursday, May 16, 2024
educationkeralaNews

സ്‌കൂളുകളുകളും കോളജുകളും തുറക്കുന്നതിനായി പുതിയ മാര്‍ഗരേഖ പുറത്തിറക്കി.

രാജ്യത്തെ സ്‌കൂളുകളുകളും കോളജുകളും തുറക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം മാര്‍ഗരേഖ പുറത്തിറക്കി.അണ്‍ലോക്ക് 5ന്റെ ഭാഗമായി ഒക്ടോബര്‍ 15 മുതല്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയതിനു പിന്നാലെയാണ് പുതിയ മാര്‍ഗരേഖ പുറത്തിറക്കിയത്.ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടേയതാണ് അന്തിമതീരുമാനം.ഓരോ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അതത് ഇടങ്ങളിലെ സാഹചര്യത്തിന് അനുസരിച്ച് എസ്ഒപി പുറത്തിറക്കണമെന്ന് കേന്ദ്ര മാര്‍ഗരേഖയില്‍ പറയുന്നു.

    നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടവ താഴെ:

  • വീട്ടിലിരുന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അനുമതി നല്‍കണം.
  • സ്‌കൂളില്‍ വരുന്ന വിദ്യാര്‍ഥികള്‍ക്കു മാതാപിതാക്കളുടെ സമ്മതപത്രം വേണം.
  • തിരക്കൊഴിവാക്കാന്‍ കഴിയുന്നവിധം ക്ലാസിലെ ഇരിപ്പിടങ്ങള്‍ ക്രമീകരിക്കണം.
  • വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും മാസ്‌ക് ധരിക്കണം.
  • കണ്ടെയ്ന്‍മെന്റ് സോണിലുള്ള വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ വരേണ്ടതില്ല.
  • സ്‌കൂളുകളില്‍ പൊതുച്ചടങ്ങുകളോ പരിപാടികളോ സംഘടിപ്പിക്കരുത്.