Sunday, April 28, 2024
educationkeralaNews

നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ പോളിടെക്‌നിക്കില്‍ റാഗിംഗ് : വിദ്യാര്‍ത്ഥി അവശനിലയില്‍

നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ പോളിടെക്‌നികിനിലെ വിദ്യാര്‍ത്ഥിയാണ് റാഗിംഗിനെ തുടര്‍ന്ന് അവശനിലയില്‍ . ഒന്നാം വര്‍ഷ പോളിടെക്‌നിക് ഇന്‍സ്ട്രുമെന്റേഷന്‍ വിദ്യാര്‍ത്ഥിയായ ചെങ്കല്‍ സ്വദേശി അനൂപ് ജി. ആണ് റാഗിംഗില്‍ ഇരയായത്.       പോളിടെക്‌നിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികളായ എബിന്‍, ആദ്യതിന്‍, അനന്ദു, കിരണ്‍, തുടങ്ങിയ 20 ത്തോളം പേര്‍ റാഗിംഗ് ചെയ്തായി പ്രിന്‍സിപ്പാള്‍ന് വിദ്യാര്‍ത്ഥി നല്‍കിയ പരാതി. തലയ്ക്കും സ്വകാര്യ ഭാഗത്തും വയറിലും മര്‍ദ്ദനം ഏറ്റതായി പരാതിയുണ്ട്. അവശനിലയിലായ അനൂപിന് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ സാധിക്കാത്ത അവസ്ഥയാണ് . നവംബര്‍ 14 ന് ഉച്ചയ്ക്ക് അനൂപ് ക്ലാസ്സില്‍ ഇരിക്കുമ്പോഴാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ എത്തി റാഗിംഗ് നടത്തിയത്. സംഘത്തില്‍ ഇരുപതോളം പേര് ഉണ്ടായിരുന്നു. അന്വേഷണവിധമായി 4 വിദ്യാര്‍ത്ഥികളെ (എബിന്‍, ആദ്യതിന്‍, അനന്ദു, കിരണ്‍ )സസ്‌പെന്‍ഡ് ചെയ്തു. ഇവരുടെ മര്‍ദ്ദന ത്തെ തുടര്‍ന്ന് അവശനിലായ അനൂപ് ആദ്യം നെയ്യാറ്റിന്‍കര ആശുപത്രിയിലും തുടര്‍ന്ന് ആയൂര്‍വേദ ചികിത്സയിലുമാണ്.                                                                                                      നെയ്യാറ്റിന്‍കര സി.ഐ പ്രവീണ്‍, എസ്.ഐ സജീവ് എന്നിവരുടെ നേതൃത്വത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി നെയ്യാറ്റിന്‍കര പോളിടെക്‌നിക് മയക്കുമരുന്ന് മാഫിയകളുടെ പിടിയിലാണ്. നിരവധി തവണ പോളിടെക്‌നിക്‌നുള്ളില്‍ സംഘര്‍ഷം ഉണ്ടാകുന്നതായും. ഗുണ്ട മാഫിയകളെ ഭയന്ന് പരാതി നല്‍കാന്‍ റാഗിംഗിന് വിധേയമായ വിദ്യാര്‍ഥികള്‍ ഭയക്കുന്നതായും നാട്ടുകാര്‍. മയക്കുമരുന്ന് മാഫിയ ക്രിമിനല്‍ പശ്ചാത്തലമുള്ള വിദ്യാര്‍ഥികളെ ഉപയോഗിച്ചു നിരോധിച്ച മയക്കു മരുന്നുകള്‍ വിപണനവും നടത്തുന്നതായി ആക്ഷേപമുണ്ട്.