Saturday, May 18, 2024
indiaNews

വാക്കു തര്‍ക്കം: ഇന്ത്യക്കാരനെ വെടിവച്ചു കൊന്ന് നേപ്പാള്‍ പൊലീസ്

നേപ്പാള്‍ പൊലീസുമായുള്ള വാക്കുതര്‍ക്കത്തെത്തുടര്‍ന്നു വെടിയേറ്റ ഇന്ത്യന്‍ യുവാവ് ആശുപത്രിയില്‍ മരിച്ചു. അതിര്‍ത്തി കടന്ന് നേപ്പാളിലേക്കു പോയ മൂവര്‍ സംഘത്തില്‍പ്പെട്ട ഗോവിന്ദ (26) എന്നയാളാണ് നേപ്പാള്‍ പൊലീസിന്റെ വെടിയേറ്റു മരിച്ചതെന്ന് യുപി പൊലീസ് അറിയിച്ചു.ഇയാള്‍ക്കൊപ്പം പോയവരില്‍ ഒരാള്‍ തിരികെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്കു കടന്ന് ജീവന്‍ രക്ഷിച്ചുവെന്നും മൂന്നാമനെ കാണാതായെന്നും പിലിഭിത് എസ്പി ജയ്പ്രകാശ് പറഞ്ഞു. പപ്പു സിങ്, ഗുര്‍മീത് സിങ് എന്നിവരാണ് ഗോവിന്ദയുടെ കൂടെയുണ്ടായിരുന്നത്. എന്തുവിഷയത്തിലാണ് വാക്കുതര്‍ക്കം ഉണ്ടായതെന്നു വ്യക്തമായിട്ടില്ല. സംഭവത്തെത്തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷ സ്ഥിതിയുണ്ട്. പൊലീസ് ജാഗരൂകരാണ്.