Monday, May 6, 2024
keralaNewspolitics

കോട്ടയത്ത് അക്രമം ; ഭരണകൂട ഭീകരതയെ വച്ചുപൊറുപ്പിക്കുവാനാവില്ല എന്‍ . ഹരി

ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ കോട്ടയത്ത് നടന്ന അക്രമം അടിയന്തിരാവസ്ഥയുടെ തനിയാവര്‍ത്തനമാണെന്നും ജനകീയ പ്രതിഷേധത്തെ പോലീസിലെ സി പി എം ഗുണ്ടകളെ കൊണ്ട് അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ അത് വച്ചുപൊറുപ്പിക്കുവാനാവില്ലെന്നും ബി ജെ പി സംസ്ഥാന സമിതിയംഗം എന്‍ . ഹരി പറഞ്ഞു .അഴിമതി നടത്തിയ കെ റ്റി ജലീലും അഴിമതിക്കാരെ സംരക്ഷിക്കുന്ന പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ടും നടത്തിയ സമരത്തെയാണ് പോലീസ് ലാത്തിടിയില്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചത് പോലീസിന്റെ നടപടിയില്‍ വാരിയെല്ല് തകര്‍ന്ന വൈക്കം ശ്യാമിനെ വിദഗ്ധ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പിണറായിക്കും കൂട്ടാളികള്‍ക്കും വേണ്ടിയുള്ള തടവറ NIA തയ്യാറാക്കി കൊണ്ടിരിക്കുന്നു എന്ന സത്യം അവരെ വല്ലാതെ വിറളിപിടിപ്പിച്ചിരിക്കുന്നു. അതിന്റെ സൂചനയാണ് ഈ പോലീസ് നരനായാട്ട് . ശ്യാമിനെ സന്ദര്‍ശിച്ചു കൊണ്ട് എന്‍ .ഹരി പറഞ്ഞു. വൈയ്ക്കം നിയോജക മണ്ഡലം പ്രസി : വിനൂപ് വിശ്വം ജില്ലാ സെക്രട്രറി ലേഖാ അശോക് , നേതാക്കളായ സുഭാഷ് പി ആര്‍ , മഹേഷ് എം കെ , മുകേഷ് വി പി , കെ ആര്‍ രാജേഷ്, പത്മകുമാര്‍ എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു .