Monday, April 29, 2024
keralaLocal News

വിഴിക്കത്തോട് സ്രവ പരിശോധന കിയോസ്‌ക് സ്ഥാപിച്ചു.

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന കോവിഡ് പരിശോധന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിഴിക്കത്തോട് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ സ്രവ പരിശോധന കിയോസ്‌ക് സ്ഥാപിച്ചു. കിയോസ്‌കിന്റ ഔപചാരിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് റിജോ വളാന്തറ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുരേന്ദ്രന്‍ കാലായില്‍, റെജി.ഓ.വി, മെഡിക്കല്‍ ഓഫീസര്‍ ഡോ. എബിന്‍ സണ്ണി, തുടങ്ങിയവര്‍ പ്രസംഗിച്ചു.കിയോസ്‌ക് സ്ഥാപിച്ചതോടു കൂടി വിഴികത്തോട് പ്രാഥമികാരോഗ്യകേന്ദ്രത്തിലും കോവിഡ് പരിശോധനകള്‍ നടത്താനും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനും കഴിയും.