Sunday, May 19, 2024
Local NewsNews

എരുമേലിയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ വിമുക്തഭടനെ ആദരിച്ച് സ്വാതന്ത്ര്യദിനാഘോഷം

എരുമേലി: എരുമേലി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈസ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ വിമുക്തഭടനെ ആദരിച്ച് എരുമേലി ദേവസ്വം ബോര്‍ഡ് ഹൈസ്‌കൂളില്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യദിനാഘോഷം നടത്തി.                                             എരുമേലി ദേവസ്വം ബോര്‍ഡ് ഹൈസ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും 1971 ഇന്ത്യ പാക്ക് യുദ്ധത്തില്‍ പങ്കെടുത്ത വിമുക്തഭടനുമായ എരുമേലി വെട്ടിയാക്കല്‍ പീരിക്കൂട്ടിയെയാണ് സ്‌കൂളില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പൊന്നാട അണിയിച്ച് ആദരിച്ചത്.                              വാദ്യമേളത്തോടെ ഭാരതമാതാവിന്റെ വേഷം ധരിച്ച് – ദേശീയ പതാകയുമായി എരുമേലി ടൗണില്‍ക്കൂടി ഘോഷയാത്ര നടത്തിയാണ് സ്വാതന്ത്ര്യദിനാഘോഷത്തിന് മാറ്റുകൂട്ടിയത്. സ്‌കൂള്‍ എച്ച് എം – ആര്‍ ശ്രീകുമാരി അധ്യക്ഷത വഹിച്ച യോഗത്തില്‍ വാര്‍ഡംഗം നാസര്‍ പനച്ചി മുഖ്യ പ്രഭാഷണം നടത്തി. മാനേജര്‍ ആര്‍. പ്രകാശ്, ടീച്ചര്‍ ജ്യോതി കെ പിള്ള എന്നിവര്‍ സംസാരിച്ചു.