Wednesday, April 24, 2024
keralaLocal News

എരുമേലിയ്ക്ക് ആശ്വാസം ഇന്ന് കോവിഡ് ഇല്ല.

എരുമേലിയ്ക്ക് ആശ്വാസം ഇന്ന് കോവിഡ് ഇല്ല. കഴിഞ്ഞ ദിവസങ്ങളില്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ കോവിഡ് കേസുകള്‍ നിരവധി റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും ഇന്ന് എരുമേലിയ്ക്ക് ആശ്വാസദിനമാണ്.ഇതുവരെ കോവിഡ് ബാധിച്ചവരില്‍ 52 പേര്‍ മാത്രമാണ് ചികില്‍സയില്‍ ഉള്ളത്. ഇന്നലെ കോവീഡ് സ്ഥിരീകരിച്ച പഞ്ചായത്തിലെ പത്താം വാര്‍ഡ് തുമരംപാറയും കണ്ടയ്‌മെന്റ് സോണാക്കി പ്രഖ്യാപിച്ചു.നിലവില്‍ ഏഴാം വാര്‍ഡായായ നേര്‍ച്ചപ്പാറ കണ്ടയ്മെന്റ് സോണിലാണ്.രോഗം ഇന്ന് സ്ഥിരീകരണം ഇല്ലെങ്കിലും ജാഗ്രതയോടെ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു.