Monday, April 29, 2024
keralaNewsObituary

   അമ്മയെ കാണാതായ അതേ ഭാഗത്ത് അദ്ധ്യാപകന്‍ ചാടി ആത്മഹത്യ ചെയ്തു

ഇടുക്കി: ഡാമില്‍ ചാടി അദ്ധ്യാപകന്‍ ആത്മഹത്യ ചെയ്തത് മാനസിക സമ്മര്‍ദ്ദം പോലീസ്. ചൊക്കനാട് സൗത്ത് എഎല്‍പിഎസ് സ്‌കൂളിലെ അദ്ധ്യാപകനായ ഗണേശനാണ് ഇന്ന് ഉച്ചയോടെ മൂന്നാറില്‍ ഹെഡ് വര്‍ക്ക് ഡാമില്‍ ചാടി ആത്മഹത്യ ചെയ്തത്. ഏറെ നാളായി അദ്ദേഹം മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായി പോലീസ് പറയുന്നു. അമ്മയുടെ മരണത്തിന് ശേഷമാണ് അദ്ദേഹം മാനസികമായി തളര്‍ന്നത്.  ഇരുചക്ര വാഹനത്തില്‍ എത്തിയ അദ്ധ്യാപകന്‍ ആദ്യം ഡാമിലേക്ക് എടുത്തുചാടുകയായിരുന്നു. തുടര്‍ന്ന് നീന്തി രക്ഷപ്പെട്ടെങ്കിലും ഡാമിന്റെ മറ്റൊരു ഭാഗത്ത് പോയി വീണ്ടും എടുത്ത് ചാടി. ഇത് കണ്ടുനിന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കും അദ്ദേഹത്തെ രക്ഷിക്കാനായില്ല. അദ്ധ്യാപകന്റെ അമ്മയും ഇതേ സ്ഥലത്ത് വെച്ചാണ് മരിച്ചത്. അവരുടെ മൃതദേഹം ഇതുവരെ ലഭിച്ചിട്ടില്ല. അമ്മയുടെ മരണത്തിന് ശേഷമാണ് ഗണേശന് മാനസിക സമ്മര്‍ദ്ദമുണ്ടായത് എന്നാണ് പോലീസിന്റെ കണ്ടെത്തല്‍.