Monday, May 6, 2024
keralaNews

എരുമേലിയില്‍ വ്യാജ ഉദ്ഘാടന മാമാങ്കത്തിനെതിരെ ഒറ്റയാള്‍ പോരാട്ടം

എരുമേലി പഞ്ചായത്തിലെ വ്യാജ ഉദ്ഘാടന മാമാങ്കത്തിനെതിരെയും മോഹനവാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിച്ചതിനുമെതിരെ ഒറ്റയാള്‍ പോരാട്ടം.ബിജെപി നേതാവ് ലൂയിസ് ഡേവിഡാണ് ഇന്ന് പകല്‍ മുഴുവനും പഞ്ചായത്ത് പടിക്കല്‍ നിരാഹാര സമരം നടത്തിയത്.കഴിഞ്ഞ ദിവസം ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ എരുമേലി പഞ്ചായത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തിയിരുന്നു.എരുമേലിയിലെ സാധാരണക്കാരായ ജനങ്ങളെ വഞ്ചിച്ച് പാറമടക്കാര്‍ക്കും,റിയല്‍ എസ്റ്റേറ്റ് മാഫിയക്കും തൊഴിലാളി വര്‍ഗപ്രസ്ഥാനത്തിന്റെ ഔദാര്യം പറ്റി കള്ളന്മാര്‍ക്കും,കൊള്ളക്കാര്‍ക്കും ഒത്താശചെയ്ത
കഴിഞ്ഞ അഞ്ച് വര്‍ഷകാലത്തെ ദുര്‍ ഭരണത്തിന്റെ അവസാനം കുറിക്കുന്ന മൂന്നു ദിവസ്സം കരിദിനമായി ആചരിച്ചുകൊണ്ടായിരുന്നു ജനകീയ സംരക്ഷണസമരസമിതി കണ്‍വീനര്‍ കൂടിയായ ലൂയിസ് ഡേവിഡ് എരുമേലി റിലേ നിരാഹാര സത്യാഗ്രഹം സമരം.നിരാഹാര സത്യാഗ്രഹം പൊതുപ്രവര്‍ത്തകനും,സാഹിത്യകാരനുമായ രവീന്ദ്രന്‍ എരുമേലി നാരങ്ങ നീര് നല്‍കിയാണ് ഇന്നലെ നടന്ന ഏകദിന സമരം അവസാനിപ്പിച്ചത്.